കോർക്ക് സീറോമലബാർ സഭയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള വേദപാഠം ക്ലാസ്സുകൾക്ക് ഒക്ടോബർ 31 നു തുടക്കമായി. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ സൂം വഴിയാണു ഇപ്പോൾ ക്ലാസുകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സൺഡേ സ്കൂൾ പ്രധാനാധ്യാപികയുടെയും,
മറ്റ് അധ്യാപകരുടെയും, കൈക്കാരൻമാരുടെയും നേതൃത്വത്തിൽ ലഭിച്ച രജിസ്ട്രേഷൻ ഫോമിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ ക്ലാസ് നിശ്ചയിച്ച് Whatsapp group രൂപീകരിച്ചത്. തങ്ങൾക്ക് കിട്ടിയ വിശ്വാസം തലമുറകളിലേക്ക് പകർന്നു നൽകുന്നതിൽ കോർക്കിലെ മാതാപിതാക്കൾ വേദപാഠം ക്ലാസ്സുകൾക്ക് നൽകുന്ന പ്രാധാന്യം എടുത്ത് പറയണ്ടതാണ്‌.

(SMCC Cork)

LATEST NEWS
VIEW ALL NEWS

Catholic News

Syro Malabar News