കോർക്ക് സീറോ മലബാർ സഭയുടെ കൊന്തമാസ സമാപനം ഒക്‌ടോബർ 31 ഞായറാഴ്‌ച Wilton പള്ളിയിൽ വച്ചു നടത്തപ്പെട്ടു. ഒക്ടോബർ 1 മുതൽ യൂണിറ്റ് അടിസ്ഥാനത്തിലും, 21 തുടങ്ങി 30 വരെ സൂം വഴിയും നടത്തപ്പെട്ട ജപമാലക്ക്, ഓരോ ദിവസവും ഓരോ family unit നേതൃത്വം നൽകി. കൊന്തയുടെ അവസാനം Fr. Jilson ബൈബിൾ വായിച്ചു ആശീർവാദം നൽകുകയും ചെയ്തു.
ഒക്ടോബർ 31 നു SMA Wilton ൽ വച്ച് 4 മണി മുതൽ 5 മണി വരെ കുമ്പസാരവും ആരാധനയും, തുടർന്ന് ആഘോഷ പൂർവമായ വി.കുർബാനയും ഫാ. ജിൽസന്റെ കാർമികത്വത്തിൽ നടത്തപ്പെട്ടു. വി.കുർബാനയെ തുടർന്ന് സ്നേഹ വിരുന്നായി പാച്ചോർ ഉണ്ടായിരുന്നു. സെന്റ്. പോൾ കുടുംബ യൂണിറ്റായിരുന്നു പാച്ചോറു നേർച്ചക്കുള്ള ഒരുക്കങ്ങൾ നടത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ജപമാല കൂട്ടായ്മ ദൈവാനുഗ്രഹത്തിന്റെ ഒരു വേദിയായി മാറി.

(SMCC Cork)

LATEST NEWS
VIEW ALL NEWS