കോർക്ക് സീറോ-മലബാർ സഭാ സമൂഹത്തിൽ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധ കന്യകാ മറിയത്തിന്റെയും, വി. തോമാശ്ലീഹാ, വി. സെബസ്ത്യാനോസ്, വി. അൽഫോൻസാമ്മ എന്നീ വിശുദ്ധരുടെയും സംയുക്ത തിരുനാൾ 2022, മെയ് 29 ഞായറാഴ്ച നടത്തപ്പെടുന്നതാണ്. വിൽട്ടൺ S.M.A ദേവാലയത്തിൽ 3.30 pm ന് ആഘോഷമായ വി. കുർബ്ബാനയോടെ ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾക്ക് ഫാ. റോബിൻ നേതൃത്വം നൽകും. ചാപ്ലിൻ ഫാ. ജിൽസൺ കോക്കണ്ടത്തിലും, ഫാ. പോൾ തെറ്റയിലും സഹകാർമ്മികരായിരിക്കും. തുടർന്ന് പ്രസുദേന്തി വാഴിക്കൽ, ലദീഞ്, പ്രദിക്ഷണം എന്നീ തിരുക്കർമ്മങ്ങൾ നടത്തപ്പെടും. കോർക്ക് ആൻഡ് റോസ് ബിഷപ്പ് റവ. ഫിന്റെൻ ഗാവിൻ പ്രദിക്ഷണം നയിക്കുവാനും സമാപന ആശീർവാദം നൽകുവാനും എത്തിച്ചേരുന്നതാണ്.
തിരുനാളിൽ സംബന്ധിച്ചു വിശുദ്‌ധരുടെ മാധ്യസ്ഥ്യം വഴി ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കാനും വരും നാളുകളിലേക്ക് കൂടുതൽ ദൈവാനുഗ്രഹം പ്രാപിക്കാനും എല്ലാവരെയും ദൈവനാമത്തിൽ ക്ഷണിക്കുന്നു. തിരുനാളിനോട് അനുബന്ധിച്ച് എല്ലാവർഷത്തെയും പോലെ സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

(SMCCC Cork)

LATEST NEWS
VIEW ALL NEWS