കൊച്ചി: കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈശോ സഭാ വൈദികന് ഫാ. സ്റ്റാന്‍ സ്വാമിയെ 2018ലെ ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റ് ചെയ്ത നടപടി അപലപനീയമെന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്.
കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് എണ്പത്തിമൂന്നുകാരനും രോഗിയുമായ അദ്ദേഹത്തെ ഡല്‍ഹിയില്‍നിന്നുള്ള എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അന്വേഷണ സംഘം കാണിച്ച രേഖകള്‍ വ്യാജമാണെന്ന് അദ്ദേഹം അവരെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഉത്തരേന്ത്യയില്‍ പിന്നാക്ക വിഭാഗക്കാരും ആദിവാസികളുമായവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അവര്‍ക്കുവേണ്ടി സംസാരിക്കുകയും ചെയ്യുന്നവരെ അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും ശ്രമിക്കുന്ന ഭൂരിപക്ഷ വര്‍ഗീയവാദ അജണ്ടകളുടെ ഒടുവിലെ ഉദാഹരണമാണ് ഈ വയോധികവൈദികന്റെ അറസ്റ്റ്.
ദളിതരെയും ആദിവാസികളെയും അവരുടെ ശബ്ദമായി ജീവിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെയും പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ക്രൈസ്തവരെയും നിശബ്ദരാക്കാനും ഇല്ലായ്മ ചെയ്യാനുമുള്ള പദ്ധതികള്‍ക്കെതിരെ ഭാരതത്തിലെ മതേതരസമൂഹം ഉണരേണ്ടതുണ്ട്. ഇത്തരം ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേരളകത്തോലിക്കാ സഭയുടെ ആശങ്കയും പ്രതിഷേധവും അറിയിക്കുന്നതോടൊപ്പം സംസ്ഥാന -ദേശീയ ഭരണകൂടങ്ങളുടെ സത്വര ഇടപെടല്‍ അഭ്യര്‍ഥിക്കുകയും ചെയ്യുന്നതായി ഐക്യജാഗ്രതാ കമ്മീഷന് പറഞ്ഞു.
Courtesy: Deepika.com 10/10/20
- ‘I thirst’: Unlocking the meaning empowers loveby Father James Dominic Brent on March 31, 2026 at 10:00 am
- Pope Leo XIV introduces changes in Secretariat of State leadershipby Junno Arocho Esteves on March 31, 2026 at 8:32 am
- 7,000 show up in faith, prayer for Palm Sunday Path on lawn of Minnesota State Capitolby Josh McGovern / The Catholic Spirit on March 30, 2026 at 11:35 pm
- Bishop Murphy of Rockville Centre recalled for ‘joyful witness’ of pastoral leadershipby OSV News on March 30, 2026 at 11:23 pm
- 4 US leaders named to Vatican dicastery that promotes Church’s humanitarian vision, workon March 30, 2026 at 10:08 pm
- Wisconsin priest faces new charges for child sex abuse materialby Gina Christian on March 30, 2026 at 8:06 pm
- Georgetown’s Qatar campus remains closed as Iran threatens US schools in regionby Gina Christian on March 30, 2026 at 6:38 pm
- Gaza Christians mark Palm Sunday with hope amid ongoing hardshipsby Paulina Guzik on March 30, 2026 at 5:38 pm
- Catholics express grief, warn of politicizing immigration issue in murder of Loyola studentby Simone Orendain on March 30, 2026 at 4:55 pm
- Carved by grace: How Gaudí led a Japanese artist to the Catholic faithby Katarzyna Szalajko on March 30, 2026 at 2:19 pm












