കോർക്ക് സീറോ-മലബാർ സഭാംഗങ്ങളായ പുതുപ്പള്ളിയിൽ മാത്യു ആന്റണിയുടെയും എത്സമ്മയുടെയും മകൻ മെൽവിനും ചിറ്റാരിക്കാൽ കിഴക്കേക്കുറ്റ്‌ പരേതനായ തോമസിന്റെയും മേഴ്‌സിയുടെയും മകൾ ജിൽബിയും 2021 മെയ് 05നു കണ്ണിവയൽ സെന്റ്. സെബാസ്റ്റ്യൻ ദേവാലയത്തിൽ വച്ച് വിവാഹിതരായി. ഫാ. ജോസ് നെല്ലിമലമറ്റം, ഫാ. ജോർജ് ചേലമരം എന്നിവർ കാർമ്മികരായിരുന്നു.  മെൽവിൻ കോർക്കിൽ QC അനലിസ്റ്റ് ആയും ജിൽബി കോയമ്പത്തൂരിൽ ഫിനാൻഷ്യൽ അനലിസ്റ്റ് ആയും ജോലി ചെയ്യുന്നു. കോർക്ക് സീറോ-മലബാർ സഭയുടെ ഇപ്പോഴത്തെ പി. ആർ. ഒ. കൂടിയാണ് മെൽവിൻ. നവ വധൂവരന്മാരെ അനുമോദിക്കുന്നതോടൊപ്പം, അവരുടെ മുമ്പോട്ടുള്ള ജീവിതത്തിൽ എല്ലാവിധ ദൈവാനുഗ്രഹവും ലഭ്യമാകട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു.

(SMCC CORK)

LATEST NEWS
VIEW ALL NEWS