കോർക്ക്  സീറോ  മലബാർ സഭ, സെന്റ്. ഫ്രാൻസിസ് യൂണിറ്റ് തങ്ങളുടെ മധ്യസ്ഥന്റെ തിരുന്നാളും, മൂന്നാമത് കുടുംബവാർഷികവും ആഘോഷമായി നടത്തി. ഒക്ടോബർ ഏഴാം തീയതി ശനിയാഴ്ച,  ഗ്രാറ്റൻ സ്ട്രീറ്റ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെട്ട യോഗം വൈകുന്നേരം 7 മണിക്ക് ജപമാലയോടെ ആരംഭിച്ചു. പ്രസിഡന്റ് ജോമോൻ മറ്റത്തിലിന്റെയും സെക്രട്ടറി രമ്യ രാജേഷിന്റെയും  നേതൃത്വത്തിൽ നടത്തപ്പെട്ട  വാർഷികത്തിൽ, കുട്ടികളുടെയും  മുതിർന്നവരുടെയും മത്സരങ്ങളും, കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും, സമ്മാന വിതരണവും ഉണ്ടായിരുന്നു.

സഹജീവികളെ  തന്നെക്കാൾ വലിയവരായി കണ്ടുകൊണ്ട് എളിമയുടെ ജീവിതം നയിച്ച വിശുദ്ധ ഫ്രാൻസീസ് അസ്സീസിയെ മാതൃകയാക്കികൊണ്ട് ഓരോ അംഗങ്ങളും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവ്വഹിച്ചു. ബഹു: ചാപ്ലിൻ ഫാ. സിബി അറയ്ക്കൽ  ആശംസകൾക്കൊപ്പം യൂണിറ്റ് പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. എല്ലാ കാര്യങ്ങളും കൃത്യമായും വളരെ സജീവമായും നടത്തുന്ന ഒരു യൂണിറ്റാണ്  സെന്റ്. ഫ്രാൻസിസ് യൂണിറ്റ്, എന്നുള്ള അദ്ദേഹത്തിന്റെ നല്ല വാക്കുകൾ ഓരോ അംഗത്തിനും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനമേകി.

പ്രവാസി മലയാളികൾക്ക് എന്നും ഗൃഹാതുരത്വം നൽകുന്ന ഇഷ്ടഭക്ഷണമായ കപ്പ ബിരിയാണി അക്ഷരാർത്ഥത്തിൽ സ്നേഹ വിരുന്നിന്റെ അനുഭവം നല്കി. ഔദ്യോഗിക നന്ദിപ്രകാശനത്തെക്കാളുപരി, പരസ്പരം നന്ദിയും സ്നേഹവും സൗഹൃദവും പങ്കുവെച്ചുകൊണ്ട് പിരിഞ്ഞ യോഗം ക്രിസ്തുവിന്റെ സമാധാനം ഈ കൂട്ടായ്മയിൽ  നിലനിൽക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവായിരുന്നു.

(News: Shiny Jayesh)

 

LATEST NEWS
VIEW ALL NEWS

Catholic News

Syro Malabar News