സീറോ മലബാർ ചർച്ച് അയർലണ്ട് – കോർക്കിൽ വാർഷിക ധ്യാനവും വിശുദ്ധവാര തിരുക്കർമ്മങ്ങളും

സീറോ മലബാർ ചർച്ച് അയർലണ്ട് – കോർക്കിൽ വാർഷിക ധ്യാനവും വിശുദ്ധവാര തിരുക്കർമ്മങ്ങളും മാർച്ച് 25 മുതൽ 31 വരെ വിൽട്ടൺ സെന്റ് ജോസഫ് ദൈവാലയത്തിൽ വച്ച് നടത്തപ്പെടും.ഈശോയുടെ പീഡാനുഭവത്തെക്കറാച്ചുള്ള വിചിന്തനവും ത്യാഗപ്രവർത്തികളുംവഴി ജീവിത നവീകരണത്തിനായി യത്നിക്കുന്ന നിമിഷങ്ങൾ.ബലഹീനവും തിൻമക്കധീനവുമായ മനുഷ്യപ്രകൃതിയിൽ നിന്ന് നോമ്പും, പ്രാർത്ഥനയും വഴി ആത്മീയ ശക്തി പ്രാപിച്ച് ഈശോയിലേക്ക് വളരാൻ സഹായിക്കുന്ന പീഡാനുഭവവാരം ആചരിക്കാൻ സഭാമാതാവ് നമ്മെ ക്ഷണിക്കുന്നു.

മാർച്ച് 25 ഓശാന ഞായറാഴച 2:00 മണിക്ക് വിൽട്ടൺ പള്ളിയിൽ ഓശാന തിരുക്കർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് 27 -)൦ തിയതി വരെ നടക്കുന്ന വാർഷിക ധ്യാനത്തിന് ഫാ.ബിനോജ് മുളവരിക്കൽ , ഫാ. ബിജു മുട്ടത്തുകുന്നേൽ എന്നിവർ നേതൃത്വം നൽകും. മാർച്ച് 29 ന് ഉച്ചകഴിഞ്ഞ് 4 ന് വി.കുർബാന, കാൽകഴുകൽ ശുശ്രൂഷ, അപ്പം മുറിക്കൽ ശുശ്രുഷ എന്നിവ ആചരിക്കും. മാർച്ച് 30 ന് ദു:ഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4:30 നു പീഡാനുഭവ വായന, ആഘോഷമായ കുരിശിന്റെവഴി, സ്ലീവാ വണക്കം എന്നീ തിരുകർമ്മങ്ങൾ നടത്തും. ഉയിർപ്പ് തിരുന്നാൾ തിരുക്കർമ്മങ്ങൾ മാർച്ച് 31 ന് ശനിയാഴ്ച വൈകുന്നേരം 5 :00 ന് ആരംഭിക്കും.

പീഡാനുഭവവാര തിരുക്കർമ്മങ്ങളിലൂടെ തുടരുന്ന മിശിഹായുടെ രക്ഷാകര രഹസ്യങ്ങളിലുള്ള പങ്കുചേരൽ വഴി ആദ്ധ്യാത്മികമായ ഉണർവും ചൈതന്യവും വിശുദ്ധീകരണവും പ്രാപിക്കാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

ധ്യാനത്തിൻ്റെ സമയക്രമം

മാർച്ച് 25 – 2 മുതൽ 8 വരെ
മാർച്ച് 26 – 11 മുതൽ 5 വരെ.
മാർച്ച് 27 – 11 മുതൽ 5 വരെ.

പെസാഹവ്യാഴ തിരുകർമ്മങ്ങൾ മാർച്ച് 29 ന് 4 മുതൽ
ദുഃഖവെള്ളി തിരുകർമ്മങ്ങൾ മാർച്ച് 30 ന് 4.30 മുതൽ
ഉയിർപ്പ് തിരുന്നാൾ തിരുകർമ്മങ്ങൾ മാർച്ച് 31 ശനി 5.00 മുതൽ

ഏപ്രിൽ 1 ഞായറാഴ്ച  വിശുദ്ധബലിഉണ്ടായിരിക്കുന്നതല്ല.

April – May Events

April 22 Sunday – Sunday School Catechism Exam
April 29 Sunday – First Communion
May 19 Saturday – Knock Pilgrimage
May 27 Sunday – Samyuktha Thirunnal

LATEST NEWS
VIEW ALL NEWS

Catholic News