അയർലണ്ട്ലെ പതിമൂന്നു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന മനോജ് വർഗീസിനും കുടുംബത്തിനും കോർക്ക് സീറോ-മലബാർ സമൂഹം ഹൃദ്യമായ യാത്രയയപ്പു നൽകി.
സെപ്റ്റംബർ 22 ഞായറാഴ്ച്ച കോർക്കിലെ വിൽട്ടൻ സെന്റ് ജോസഫ്‌സ് ദേവാലയത്തിൽ നടന്ന വി. കുർബാനക്ക് ശേഷം ചാപ്ലിൻ ഫാദർ സിബി അറക്കൽ, മനോജിനും ഭാര്യ റാണിക്കും മക്കളായ മരിയയ്‌ക്കും, മെൽനയ്കും റോണിനും പ്രാർത്ഥനാപൂർവ്വം യാത്രാമംഗളങ്ങൾ നേരുകയും കോർക്ക് സീറോ-മലബാർ സമൂഹത്തിനു അവർ ചെയ്ത സേവനങ്ങളെ നന്ദിപൂർവം സ്‌മരിക്കുകയും ചെയ്തു. കോർക്ക് സീറോ-മലബാർ കൂട്ടായ്മയുടെ ആദ്യകാലം മുതൽ സമൂഹത്തിന്റെ പ്രവർത്തനങ്ങളിൽ സേവന സന്നദ്ധനായി മുൻ നിരയിലുണ്ടായിരുന്ന വ്യക്തിയാണ് ശ്രീ മനോജ് വർഗിസ്‌. ഒന്നിലേറെ തവണ സമൂഹത്തിന്റെ ട്രസ്റ്റി ആയും മനോജ് പ്രവൃത്തിച്ചിട്ടുണ്ട്. . റാണി മനോജ് സൺ‌ഡേ സ്‌കൂൾ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു.
മനോജ് വര്ഗീസിനും കുടുംബത്തിനും തങ്ങളുടെ പുതിയ വാസസ്ഥലത്തും കർമ്മമണ്ഡലങ്ങളിലും എല്ലാം ശുഭമായി ഭവിക്കട്ടെ എന്നാശംസിക്കുന്നു.
 

ഫോട്ടോ: ജോബി ജോസ്

LATEST NEWS
VIEW ALL NEWS

Catholic News