ബിജു മാത്യു -ഷീന ദമ്പതികൾക്കും കുടുംബത്തിനും യാത്രാ മംഗളങ്ങൾ.
 
അയർലണ്ട്ലെ പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന ബിജു മാത്യുവിനും കുടുംബത്തിനും കോർക്ക് സീറോ-മലബാർ സമൂഹം ഹൃദ്യമായ യാത്രയയപ്പു നൽകി.
ഡിസംബർ ഒന്നാം തീയതി ഞായറാഴ്ച്ച കോർക്കിലെ വിൽട്ടൻ സെന്റ് ജോസഫ്‌സ് ദേവാലയത്തിൽ നടന്ന വി. കുർബാനക്ക് ശേഷം ചാപ്ലിൻ ഫാദർ സിബി അറക്കൽ, ബിജു മാത്യുവിനും ഷീനയ്‌ക്കും കുടുംബത്തിനും പ്രാർത്ഥനാപൂർവ്വം യാത്രാമംഗളങ്ങൾ നേരുകയും തുടർന്നുള്ള അവരുടെ ജീവിതയാത്രയിൽ സർവേശ്വരന്റെ അനുഗ്രഹവും സംരക്ഷണവും ഉണ്ടാവട്ടെ എന്നാശംസിക്കുകയും ചെയ്തു.

 

ഫോട്ടോ: ജോബി ജോസ്

LATEST NEWS
VIEW ALL NEWS