കോര്‍ക്ക് : സീറോ മലബാര്‍ സഭ, കോര്‍ക്ക്, അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍, യു.കെ സെഹിയോന്‍, മിനിസ്ട്രി, നയിക്കുന്ന കുടുംബധ്യാനത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. കോര്‍ക്കിലെ ചര്‍ച്ച് ഓഫ് മോസ്റ്റ് പ്രെഷ്യസ് ബ്ലഡ്, ക്ലോഹീന്‍, ബ്ലാര്‍ണീ റോഡ്( സെപ്റ്റംബര്‍ 15,16, 17 2017 )ല്‍ ബഹുമാനപെട്ട സോജി അച്ഛന്റെ നേത്രത്വത്തില്‍, കുടുംബധ്യാനം നടത്തപ്പെടുന്നു.

സെപ്റ്റംബര്‍ 15 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മുതല്‍ 10 വരെയും, ശനിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകുന്നേരം 5വരെയും, ഞായറാഴ്ച്ച രാവിലെ 11 മുതല്‍ വൈകുന്നേരം 6 വരെയുമാണ് കുടുംബധ്യാനം നടത്തപ്പെടുന്നത്. കുട്ടികളുടെ നന്മയാണ് കുടുംബത്തിന്റെ ഭാവി എന്ന വിഷയം കേന്ദ്രീകരിചാണ് കൃപാഗ്‌നി 2017 സോജി അച്ഛന്‍ നയിക്കുന്നത്. കുടുംബത്തോടൊപ്പം ദൈവകൃപ അനുഭവിച്ച് വളരുവാന്‍ നാം ദൈവ വചനത്താല്‍ ശക്തിപ്പെടേണ്ടതുണ്ട്, ഇതിനായി നമ്മെ സഹായിക്കുന്ന വചനാധിഷ്ഠടിത ക്ലാസ്സുകളാണ് ഒരുക്കിയിരിക്കുന്നത്. ഈ ധ്യാനത്തില്‍ (കൃപാഗ്‌നി 2017) സംബന്ധിച്ചു് ദൈവാനുഭവമുള്ള കുടുംബങ്ങളായി വളരുവാന്‍ നിങ്ങളേവരെയും ദൈവനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.

സ്‌നേഹപൂര്‍വം,
ഫാ.സിബി അറയ്ക്കല്‍, ( ചാപ്ലിന്‍, സീറോ മലബാര്‍ സഭ കോര്‍ക്ക്) -0892319271

LATEST NEWS
VIEW ALL NEWS

Catholic News