കോർക്ക് : യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററായ സ്റ്റീഫൻ ചിറപ്പണത്ത് പിതാവ് കോർക്ക് സീറോ മലബാർ സഭാസമൂഹത്തിൽ തൻ്റെ ഇടയനടുത്ത സന്ദർശനം 2017 മെയ് മാസം 7 , 8 തീയതികളിൽ നടത്തി . മെയ് 7 ഞായർ 3.30 pm ന് വിൽട്ടൻ സെന്റ് ജോസഫ് പള്ളിയിൽ എത്തിച്ചേർന്ന അഭിവന്ദ്യ പിതാവിന് കാനോനിക സ്വീകരണം നൽകി. ചാപ്ലയിൻ ഫാ.സിബി അറക്കൽ വി.ഗ്രന്ഥം നൽകിയും കൈക്കാരൻ ജോളി ഇയ്യാലിൽ പൂച്ചെണ്ട് നൽകിയും , സൺ‌ഡേ സ്കൂൾ H M ഷൈനി തോമസ് കത്തിച്ച തിരി നൽകിയും അഭിവന്ദ്യ പിതാവിനെ സ്വീകരിച്ചു. തുടർന്ന് പ്രതിനിധിയോഗം പിതാവിന്റെ അധ്യക്ഷതയിൽ ചേർന്നു. 4.30 ന് വി. കുർബാന അർപ്പിച്ച് സന്ദേശം നൽകി. 6.00 pm ന് പൊതുയോഗവും നടന്നു.

മെയ് 8 തിങ്കൾ രാവിലെ 9.00 am ന് കോർക്ക് ആൻഡ് റോസ് രൂപതാ ബിഷപ്പ് ജോൺ ബക്കളിയെ സന്ദർശിച്ചു തുടർന്ന് 10 മണിക്ക് ക്ലോഗീൻ പള്ളിയിൽ വി.കുർബാനയർപ്പിച്ചു . വൈകുന്നേരം സെൻറ് തെരേസാ കൂട്ടായ്മ പ്രാർത്ഥനയിൽ സംബന്ധിച്ച് സന്ദേശം നൽകി.

അപ്പസ്തോലിക് വിസിറ്റേഷൻ ജനറൽ കോ. ഓർഡിനേറ്റർ പെരിയ ബഹുമാനപ്പെട്ട ഫാ. ചെറിയാൻ വാരികാട്ട് പിതാവിനോടൊപ്പം സന്ദര്ശനത്തിനുണ്ടായിരുന്നു.

LATEST NEWS
VIEW ALL NEWS

Catholic News