കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ ആഭിമുഖൃത്തിൽ 99- മത് ദിവ്യകാരുണ്യ പ്രദക്ഷിണം June 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കും. St. Mary and St. Ann’ട കത്തീഡ്രലിൽ പള്ളിയിൽ നിന്നും ആരംഭിക്കുന്ന ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം കോർക്ക് നഗരത്തിലെ ഗ്രാൻഡ് പരേഡിൽ എത്തിച്ചേരും. കോർക്ക് ആൻഡ് റോസ്സ് രൂപതാ മെത്രാൻ ബിഷപ്പ്. ഫിന്റൻ ഗാവിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ വിപുലമായ ഒരുക്കങ്ങൾ നടത്തിവരുന്നു.

ആയിരക്കണക്കിന് വിശ്വാസികൾ വർഷം തോറും പങ്കെടുക്കുന്ന ഈ വിശ്വാസ പ്രഖ്യാപന റാലിയിൽ ആഫ്രിക്കൻ, പോളിഷ്, ഫിലിപ്പീയൻസ്, ഇറ്റാലിയൻ, സിറോ-മലബാർ, ഉക്രൈനിൻ തുടങ്ങി വിവിധ സഭാ സമൂഹങ്ങൾ ഭക്ത്യാദരപൂർവ്വം പങ്കെടുക്കും.

തൊണ്ണൂറ്റിയൊമ്പതാമത് ദിവ്യകാരുണ്യ പ്രദക്ഷിണ സമാപന സമ്മേളനത്തിൽ ബിഷപ്പ്. ഫിന്റൻ ഗാവിൻ അനുഗ്രഹ പ്രഭാഷണവും സമാപനാശീർവാദവും നിർവ്വഹിക്കും.

Please note-

പ്രദക്ഷിണത്തിൽ പങ്കെടുക്കുവാൻ എല്ലാവരും പ്രത്യേകിച്ച് പിതൃവേദി, SMYM, Jesus Youth, Altar boys, മിഷൻലീഗ്, മാതൃവേദി അംഗങ്ങൾ എന്നിവർ 2:30 ന് കത്തീഡ്രലിന് സമീപം റോമൻ സ്ട്രീറ്റിൽ എത്തിചേരണം.

കത്തീഡ്രലിനടുത്തുള്ള സ്കൂൾ ഗ്രൗണ്ടിൽ വാഹന പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും.

Public Transport-:

കാർ പാർക്ക് ചെയ്ത് പ്രദക്ഷിണത്തിൽ പങ്കെടുത്തശേഷം തിരികെ നടന്ന് പാർക്കിംഗ് ഏരിയായിൽ എത്തേണ്ട കാര്യം പരിഗണിച്ച് കഴിവതും പൊതു ഗതാഗതം ഉപയോഗിക്കുന്നത് നന്നായിരിക്കും.
അന്നേ ദിവസം വിൽട്ടൺ പള്ളിയിൽ മലയാളം കുർബാന ഉണ്ടായിരിക്കുന്നതല്ല.

പ്രദക്ഷിണത്തിൽ ഇൻഡ്യൻ ഡ്രസ്സുകൾ അണിഞ്ഞ് എല്ലാവരും പങ്കെടുക്കുവാൻ ശ്രദ്ധിക്കുക.

ആദ്യകുർബാന സ്വീകരണം കഴിഞ്ഞ കുട്ടികൾ അവരുടെ ആദ്യകുർബാന ഡ്രസുകൾ അണിഞ്ഞ് പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

Fr. Jilson Kokkandathil – Chaplain.
Jaison Joseph
PRO, SMCCC

LATEST NEWS
VIEW ALL NEWS

Catholic News

Syro Malabar News