കോർക്ക് സീറോ മലബാർ സഭാസമൂഹത്തിലെ 11 കുട്ടികൾ ആദ്യമായി ഈശോയെ ദിവ്യ കൂദാശയിൽ സ്വീകരിച്ചു. 24/04/2022 ഞായറാഴ്ച 3 മണിക്ക് നടത്തപ്പെട്ട വി. കുർബാനക്കും മറ്റു ചടങ്ങുകൾക്കും യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്ററായ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യ കാർമികത്വം വഹിച്ചു. വി. ബലിയിൽ ചാപ്ലിൻ ഫാ. ജിൽസൺ കോക്കണ്ടത്തിൽ, ഫാ. പോൾ തെറ്റയിൽ എന്നിവർ സഹകാർമ്മികർ ആയിരുന്നു.

Alvin Dijo, Christen Kurian Shiju, Jonath Joseph, Josh Joseph, Mathews Biju, Aileen Elizabeth Nikhil, Amelia Kovoor John, Eirena Shailesh Babu, Feba Susan Jenish, Sarah Anju George, Sean Sinoby എന്നിവരാണ് അന്നേദിവസം ദിവ്യകാരുണ്യ നാഥനെ ഹൃദയത്തിലും ജീവിതത്തിലും സ്വീകരിച്ചു പ്രതിജ്ഞ എടുത്തത്.

വി. കുർബാനക്ക് ശേഷം മാതാപിതാക്കളുടെ പ്രതിനിധിയായി ഡിജോ അഗസ്റ്റിൻ എല്ലാ കുട്ടികളെയും അനുമോദിക്കുകയും അവരെ ഒരുക്കിയ മാതാപിതാക്കൾക്കും ബന്ധുമിത്രാദികൾക്കും നന്ദി അർപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വർഷക്കാലം കുട്ടികൾക്ക് ആത്മീയമായ മാർഗനിർദേശങ്ങൾ നൽകുകയും അവരെ എല്ലാ വിധത്തിലും സഹായിക്കുകയും ചെയ്ത അധ്യാപകരായ ജെസ്സി ബേബി, സാന്ദ്ര ജാക്സൺ എന്നിവരെ പ്രത്യേകമായി അനുസ്മരിച്ചു. തിരുകർമ്മങ്ങൾക്കുശേഷം കുട്ടികൾക്കും സഭാസമൂഹത്തിനുമായി മാതാപിതാക്കന്മാർ സ്നേഹവിരുന്ന് ഒരുക്കിയിരുന്നു.
തങ്ങൾക്ക് പകർന്നു കിട്ടിയ വിശ്വാസത്തിൽ നില നിൽക്കുവാനും വി. കുർബാനയിൽ കേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കുവാനും എല്ലാ കുട്ടികൾക്കും പ്രാർത്ഥനാശംസകൾ നേരുന്നു.

(SMCCC Cork)

LATEST NEWS
VIEW ALL NEWS