കോർക്ക് സിറോ-മലബാർ കാത്തലിക്ക് ചർച്ച് കമ്മ്യൂണിറ്റിയിലെ Ballyvolane St. Mary’s ഫാമിലി യൂണിറ്റ് അംഗവും മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയുമായ ടെസ്സി മാത്യു നിര്യാതയായി. മക്കൾ: റ്റീന ടോണി, റ്റീജ ടോണി.

2008-ൽ കോർക്ക് സിറോ-മലബാർ സഭാസമൂഹത്തിൽ മതബോധന അധ്യാപികയായി സേവനം ആരംഭിച്ച റ്റെസി, സൺഡേ സ്കൂൾ സെക്രട്ടറിയായും ചർച്ച് കമ്മിറ്റി സെക്രട്ടറിയായും സഭാസമൂഹത്തിന്റെ ട്രസ്റ്റിയായും സിറോ-മലബാർ യൂത്ത് മൂവ്മെന്റിന്റെ (SMYM) ആനിമേറ്ററായും സഭാ യോഗാംഗമായും വിവിധ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്നു.

ഭൗതിക ദേഹം ഒക്ടോബർ 15 വ്യാഴാഴ്ച വൈകുന്നേരം 5 മുതൽ 6 വരെ കോർക്ക് വിൽട്ടണിലെ സാർസ്‌ഫീൽഡ് റോഡിലുള്ള Jer O’Connor Funeral Home-ൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഒക്ടോബർ 16 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വിൽട്ടൺ SMA ദൈവാലയത്തിൽ നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്കു (Requiem Mass) ശേഷം ഭൗതിക ദേഹം സംസ്കരിക്കും.

നിത്യസൗഭാഗ്യത്തിനായി യാത്രയായ പ്രിയ ടെസിയുടെ നിര്യാണത്തിൽ കോർക്ക് സിറോ-മലബാർ സഭാസമൂഹം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയും, സഭാസമൂഹത്തിൻ്റെ വളർച്ചക്കുവേണ്ടി ടെസി ചെയ്ത എല്ലാ നിസ്വാർത്ഥ സേവനങ്ങളേയും നന്ദിയോടെ സ്മരിക്കുകയും ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നു. പ്രിയ ടെസിയുടെ വേർപാടിൽ ഭർത്താവ് ടോണിയുടെയും മക്കളായ റ്റീനയുടെയും റ്റീജയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുകയും ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്യുന്നു.

Jaison Joseph
PRO, SMCCC Cork

LATEST NEWS
VIEW ALL NEWS

Catholic News

Syro Malabar News