സമൂഹമാധ്യമങ്ങളില്‍ അവഹേളനം; സന്യാസിനിമാരുടെ പരാതികളോടു മുഖംതിരിച്ച് സര്‍ക്കാര്‍

കൊച്ചി: സ്ത്രീകള്‍ക്കുനേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പറയുമ്പോഴും കേരളത്തിലെ നൂറുകണക്കിനു സന്യാസിനിമാര്‍ സമര്‍പ്പിച്ച പരാതികള്‍ സര്‍ക്കാര്‍ അവഗണിക്കുന്നു. സന്യാസിനികളെയും സ്ത്രീത്വത്തെയും ഹീനമായി അവഹേളിക്കുന്ന രീതിയില്‍ ഒരു യുട്യൂബ് ചാനലില്‍ വന്ന വീഡിയോയ്ക്കെതിരെയുള്ള പരാതികളില്‍ ആഴ്ചകളായിട്ടും തുടര്‍നടപടികളൊന്നുമുണ്ടായില്ല.
സന്യാസിനികളെ നീചമായ ഭാഷയില്‍ അപമാനിക്കുന്ന പദപ്രയോഗങ്ങളോടെയാണു സെപ്റ്റംബര്‍ രണ്ടിനു വീഡിയോ പോസ്റ്റു ചെയ്തത്. സമൂഹമാധ്യമങ്ങളില്തന്നെ പ്രതിഷേധം ശക്തമായപ്പോള്‍ വീഡിയോ പിന്‍വലിച്ചെങ്കിലും അതിനു വിശദീകരണമായി പോസ്റ്റു ചെയ്ത വീഡിയോയിലും സമാനമായ അവഹേളനം ആവര്‍ത്തിച്ചു.
തുടര്‍ന്നാണു വിവിധ പോലീസ് സ്റ്റേഷനുകളില്‍ വീഡിയോയ്ക്കെതിരെ സന്യാസിനികളും പൊതുജനങ്ങളും പരാതി നല്‍കിയത്. വിഷയത്തില്‍ 160 പരാതികള്‍ വിവിധ സ്റ്റേഷനുകളില്‍ നല്‍കിയിട്ടുണ്ട്. മനുഷ്യാവകാശ, വനിതാ കമ്മീഷനുകളിലും സന്യാസിനിമാര്‍ നേരിട്ടു പരാതികള്‍ നല്കി. ഇതിലൊന്നും കേസെടുക്കാനോ അന്വേഷിക്കാനോ ഇതുവരെ പോലീസും കമ്മീഷനുകളും തയാറായിട്ടില്ലെന്നു പരാതിക്കാര്‍ പറയുന്നു.
സന്യാസിനികളെയും കന്യാസ്ത്രീമഠങ്ങളെയും അവഹേളിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ട സെബാസ്റ്റ്യന്‍ വര്‍ക്കി എന്നയാള്‍ക്കെതിരെയും നിരവധി പരാതികള്‍ പോലീസില്‍ നല്‍കിയിട്ടും നടപടിയുണ്ടായില്ല.
സമൂഹത്തിനായി നിസ്വാര്‍ഥ സേവനം ചെയ്യുന്ന സന്യാസിനിമാരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്രൂരമായി അപമാനിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണെന്നു കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സ് (കെസിഎംഎസ്) പ്രസിഡന്റ് ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ പറഞ്ഞു. സന്യാസിനികളുടെ പരാതികളില്‍ തുടര്‍നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും കേരളത്തിലെ സന്യാസിനികള്ക്കുനേരെ സംഘടിതമായ ആക്രമണങ്ങളും അവഹേളനങ്ങളും തുടരുമ്പോള്‍ അതില്‍ കേസെടുക്കാന്‍ പോലും തയാറാകാത്തതു സ്ത്രീത്വത്തിനുനേരെയുള്ള വെല്ലുവിളിയാണെന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷന് സെക്രട്ടറി ഫാ. ജോസഫ് കുത്തോടിപുത്തന്‍പുരയില്‍ കുറ്റപ്പെടുത്തി.
( Coutesy: Deepika)
- Israeli strikes cast doubt on White House peace plan as Catholic leaders call for prayersby Kate Scanlon on August 6, 2026 at 10:12 pm
- Kansas diocese opens new seminary more than 20 years in the makingby Gina Christian on August 6, 2026 at 9:39 pm
- In Assisi, Pope Leo urges young people to become ‘new saints’by Courtney Mares on August 6, 2026 at 7:22 pm
- Anniversary of Voting Rights Act time to reflect on participation in democracy, Bishop Garcia saysby OSV News on August 6, 2026 at 7:08 pm
- Previously unpublished letters add to Rupnik abuse case allegationsby Federica Tourn on August 6, 2026 at 5:30 pm
- Acutis AI co-founder explores ‘Magnifica Humanitas’ and pope’s call for digital disciplesby Kimberley Heatherington on August 6, 2026 at 5:16 pm
- Spanish Catholics seek lessons from Ceuta crisis as Our Lady processes through enclave’s streetsby Jonathan Luxmoore on August 6, 2026 at 4:52 pm
- Catholics sees outpouring of grace after EF-3 tornado; Wisconsin storm miraculously took no livesby Patricia Kasten on August 6, 2026 at 4:13 pm
- In Puerto Rico, Archbishop González of San Juan retires, bishop of Caguas named his successoron August 6, 2026 at 1:41 pm
- ‘It is good for us to be here’: A reflection on the transfiguration of Jesusby OSV News on August 6, 2026 at 10:00 am







