ഒക്‌ടോബർ ജപമാല മാസാചരണത്തിൻ്റെ ഭാഗമായി ലോകസമാധാനത്തിനായി ഇൻറർനാഷണൽ റോസറി ഡേ ഒക്ടോബർ 25 ന് ഞായറാഴ്ച 4:30 PM മുതൽ കോർക്ക് ഗ്ലെൻ സെൻ്റ് ബ്രണ്ടൻസ് ദൈവാലയത്തിൽ ഭക്ത്യാദരപൂർവ്വം ആചരിക്കും.

വിശുദ്ധ കുർബാന എഴുന്നള്ളിച്ച് കൊണ്ട് ആരംഭിക്കുന്ന പ്രാർത്ഥനകളിൽ ലോക സമാധാനത്തിനുവേണ്ടി വിവിധ ഭാഷകളിൽ ജപമാലയർപ്പിക്കും. തുടർന്ന് ദിവ്യബലിയിലും ഗായക സംഘത്തിലും പിതൃവേദിയംഗങ്ങളും, മാതൃവേദിയംഗങ്ങളും സജീവ ഭാഗഭാഗിത്വം വഹിക്കും. നടത്തുകൈക്കാരൻ ജോബിൻ ജോസിൻ്റെയും, പിതൃ-മാതൃവേദിയംഗങ്ങളുടെയും, കാറ്റക്കിസം ഹെഡ്മാസ്റ്റർ ലിജോ ജോയിയുടെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടത്തിവരുന്നു.

ഒക്‌ടോബർ ജപമാലമാസാചരണത്തിൻ്റെ ഭാഗമായി ലോകസമാധാനത്തിനായി നമ്മുടെ പരിശുദ്ധ അമ്മയോട് മാദ്ധ്യസ്ഥം അപേക്ഷിക്കുന്ന ഇൻ്റർനാഷണൽ റോസറി ഡേയിലെ ജപമാലയിലും മററു തിരുക്കർമ്മങ്ങളിലും പങ്കെടുത്ത് അനുഗ്രഹങ്ങൾ യാചിക്കുവാൻ എല്ലാവരെയും സ്നേഹപുർവ്വം ക്ഷണിക്കുന്നതായി SMCCC Chaplain Rev. Fr. Mathew Varuvelil അറിയിച്ചു.

Jaison Joseph
PRO SMCCC

LATEST NEWS
VIEW ALL NEWS

Catholic News

Syro Malabar News