Arsène Heitz was born and raised in Strasbourg, France, in 1908, in an ordinary Catholic family. As usual, his mother would return from church holding something tightly in her hand. Little Heitz was curious and asked, “Mother, what is in your hand?” She replied, “Look, son. This is a Miraculous Medal, a very special one.” Heitz took it and examined it closely. “Mother, it’s beautiful. This has an image of the Virgin Mary on it.” His mother said, “It would make me very happy if you wore it around your neck.” He took the medal, wore it, and looked at it closely. On one side was the image of the Virgin Mary, and on the other were two English letters and stars. His mother knew he would love to wear it because he adored stars. She had seen him many times gazing at the stars shining in the night sky—the guiding star that led the wise men to infant Jesus, stars that symbolized new hope, completeness, and that added beauty to darkness. She told him that this medal was known as the “Miraculous Medal.”
Since then, this beautiful blue flag with 12 shining stars has flown atop numerous key buildings and venues that resolve Europe’s political and social challenges. When this flag flies high, it seems as though Europe is under the protection of the Queen of Heaven’s blue mantle. Whenever I see this flag, along with Gabriel the archangel, “Hail Mary, Full of Grace,” a sense of safety, hope, and immense love fills my heart.
***നക്ഷത്രങ്ങളെ ചൂടിയ പെൺകൊടി***
1908-ൽ ഫ്രാൻസിലെ Strasbourg എന്ന സ്ഥലത്താണ് Arsene Heitz ജനിച്ചു വളർന്നത്. ഒരു സാധാരണ കത്തോലിക്കാ കുടുംബം. പതിവുപോലെ Heitz ൻറെ അമ്മ ദേവാലയത്തിൽ പോയി വന്നത് കയ്യിൽ എന്തോ ചുരുട്ടിപ്പിടിച്ചു കൊണ്ടായിരുന്നു. അമ്മെ അമ്മയുടെ കയ്യിൽ എന്താണ്, കൊച്ചു Heitz നു കൗതുകം. മോനെ ഇത് നോക്കൂ ഇത് ഒരു വെന്തിങ്ങം ആണ്. വളരെ പ്രത്യേകതയുള്ള ഒരു മെഡൽ ആണ് ഇതിൽ ഉള്ളത് . Heitz അത് വാങ്ങി സൂക്ഷിച്ചുനോക്കി. അമ്മേ ഇത് മനോഹരമായിരിക്കുന്നു. ഇതിൽ കന്യകാമറിയത്തിന്റെ ചിത്രമാണല്ലോ. അമ്മ പറഞ്ഞു. മോൻ ഇത് കഴുത്തിൽ ഇടുന്നത് അമ്മയ്ക്ക് ഒത്തിരി ഇഷ്ടമാണ്. അവൻ അത് എടുത്ത് കഴുത്തിൽ അണിഞ്ഞുകൊണ്ട് ആ മെഡൽ കയ്യിലെടുത്ത് സൂക്ഷ്മമായി പരിശോധിച്ചു. ഒരുവശത്ത് കന്യകാമറിയത്തിന്റെ ചിത്രം. മറുവശത്ത് രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങളും കൂടാതെ നക്ഷത്രങ്ങളും. തൻ്റെ മകൻ അത് ധരിക്കുമെന്ന് ആ അമ്മയ്ക്ക് അറിയാമായിരുന്നു. കാരണം നക്ഷത്രങ്ങൾ ഒരുപാട് ഇഷ്ടമായിരുന്നു അവന്. രാത്രികാലങ്ങളിൽ ആകാശത്ത് മിന്നിത്തിളയുന്ന താരകങ്ങളെ നോക്കി നിൽക്കുന്നത് ആ അമ്മ എത്രയോ പ്രാവശ്യം കണ്ടിരിക്കുന്നു. പൂജ്യ രാജാക്കൾക്ക് ഉണ്ണിയേശുവിനെ കാണാൻ വഴികാട്ടിയായ നക്ഷത്രം, പുത്തൻ പ്രതീക്ഷകളുടെ, പൂർണ്ണതയുടെ, ഇരുട്ടിനെ മനോഹരമാക്കുന്ന നക്ഷത്രങ്ങൾ. ഈ മെഡൽ ‘മിറാക്കുലസ് ‘ മെഡൽ എന്നാണ് അറിയപ്പെടുന്നത്. അമ്മ പറഞ്ഞു.
നാളുകൾ കഴിഞ്ഞ് Arsene Heitz എന്ന ആ ചിത്രകാരൻ അമ്മയെ വിട്ട് പലസ്ഥലങ്ങളിൽ യാത്ര ചെയ്തപ്പോഴും ആ മെഡൽ കഴുത്തിൽ അണിഞ്ഞിരുന്നു. വർഷങ്ങൾക്കുശേഷം തൻ്റെ പ്രിയ മാതാവ് ഈ ലോകത്തോട് യാത്ര പറഞ്ഞപ്പോൾ, അമ്മ തനിക്ക് സമ്മാനിച്ച ആ മെഡൽ കയ്യിലെടുത്ത് മുറുകെ പിടിച്ചു അയാൾ വിതുമ്പി. വർഷങ്ങൾക്കു മുൻപ് തൻറെ അമ്മ ഇത് സമ്മാനിച്ചപ്പോൾ പറഞ്ഞ കാര്യങ്ങൾ ഓർത്തു. പിന്നീട് എപ്പോഴും തൻറെ അമ്മയെ ഓർമ്മിക്കുമ്പോൾ ഈ മെഡൽ കൈയിലെടുത്ത് പിടിക്കും.
ഒരിക്കൽ പാരീസിലെ Rue du Bae, ഇന്നത്തെ The Chapel of Our Lady of the Miraculous medal സന്ദർശിക്കാൻ അവസരം ലഭിച്ച Heitz ന് മിറാക്കുലസ് മെഡലിനോടുള്ള തൻ്റെ അഭിവാജ്ഞ വർദ്ധിക്കുകയും അത് ഒരു ധ്യാന വിഷയമാക്കി മനസിൽ സൂക്ഷിക്കുകയും ചെയ്തു.
യൂറോപ്യൻ കൗൺസിലിലെ പോസ്റ്റൽ സർവ്വീസിൽ Heitz ജോലിചെയ്തിരുന്ന കാലത്ത് യൂറോപ്യൻ കൗൺസിലിൻ്റെ പുതിയ Flag design Entryകൾ ക്ഷണിക്കുകയുണ്ടായി.
ഒരു ചിത്രകാരനും കൂടിയായിരുന്ന Arsene Heitz തൻ്റെ 20 എൻട്രികളിൽ ഒന്നായി ഒരു പ്രത്യേക design കൂടി അയച്ചിരുന്നു.
1950 മുതൽ 1955 വരെയുള്ള 5 വർഷങ്ങളിലെ വിദഗ്ദ പഠനങ്ങൾക്കും, ചർച്ചകൾക്കും, വലിയ തർക്കങ്ങൾക്കുമൊടുവിൽ നൂറുകണക്കിന് Design കളിൽ നിന്നും ഒരു അത്ഭുതം പോലെ”….1955 December 8 ന്, (The day of immaculate Conception of mother Mary) നീല പശ്ചാത്തലത്തിൽ വൃത്താകൃതിയിൽ 12 ഗോൾഡൻ നക്ഷത്രങ്ങൾ ഉള്ള Heitz ൻ്റെ design, യുറോപ്യൻ യൂണിയൻ്റെ official Flag ആയി തിരഞ്ഞെടുത്തു. നിരവധി തവണ ഈ Design റിജക്റ്റ് ആയിരുന്നു. യൂറോപ്യൻ കൗൺസിലിലെ പല അംഗരാജ്യങ്ങളും ഈ Flag Design എതിർത്തിരുന്നു. ചില രാജ്യങ്ങൾക്ക് 12 എന്നത് bad luck ആണത്രെ. വർഷങ്ങളോളം അനവധിയായ എതിർപ്പുകൾ.
ആദ്യം ഈ 12 നക്ഷത്രങ്ങൾ പൂർണ്ണതയുടെ അടയാളമായിട്ടാണ് Heitz അവതരിപ്പിച്ചതെങ്കിലും, പിന്നീട് Lourdes Magazine നുമായുള്ള അഭിമുഖത്തിൽ ഈ design നു തനിക്ക് പ്രചോദനമായത്, വെളിപാടിൻ്റ പുസ്തകം 12:1 -ൽ പ്രതിപാദിച്ചിരിക്കുന്ന ശിരസിൽ 12 നക്ഷത്രങ്ങൾകൊണ്ടുള്ള കിരീടം ധരിച്ചവൾ.,,, തൻ്റെ വെന്തിങ്ങത്തിലുള്ള മിറാക്കുലസ് മെഡലിലെ Holy Mary with 12 stars ആയിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.!!!
അന്നുമുതൽ ഇന്നോളം യൂറോപ്പിലെ രാഷ്ട്രീയ സമൂഹിക സ്ഥിതിഗതികൾ നിയന്ത്രിക്കുകയും, തർക്കങ്ങൾ പരിഹരിക്കുകയും ചെയ്യുന്ന നിരവധിയായ പ്രധാന മന്ദിരങ്ങളുടെ മുകളിലും, പ്രധാന വേദികളിലും മിന്നിത്തിളങ്ങുന്ന 12 നക്ഷത്രങ്ങളോടുകൂടിയ മനോഹരമായ ഈ നീല പതാക പാറി പറക്കുമ്പോൾ സ്വർലോക രാജ്ഞിയുടെ നീലക്കാപ്പയുടെ സംരക്ഷണം യൂറോപ്പിനുമേൽ ഉള്ളതുപോലെ…….. ഈ പതാക കാണുംമ്പോൾ ഗബ്രിയേൽ മാലാഖയോടൊപ്പം നൻമനിറഞ്ഞവളെ.. നിനക്ക് സ്വസ്തി …. മനസിൽ എവിടെയോ ഒരു സുരക്ഷിതത്വം, പ്രത്യാശ, പിന്നെ ….ഒത്തിരിയിഷ്ടം…..