Message
യേശുവിൽ പ്രിയരേ,
കോർക്കിലെ സീറോ മലബാർ സഭയിലെ അംഗങ്ങൾക്ക് തങ്ങളുടെ കഴിവുകൾ ദൈവമഹത്വത്തിനായി ഉപയോഗിക്കുവാൻ നമ്മുടെ വെബ്സൈറ്റിലൂടെ അവസരമൊരുക്കുന്നു. അതിനായി നാം പുതിയ രണ്ടു പേജുകൾ കൂടി ചേർത്തിട്ടുണ്ട്, Echo of Words & The Gifts of God (TALENTS) . ദൈവം നമുക്ക് നൽകിയ കഴിവുകളെ നന്മക്കായി ഉപയോഗിക്കുന്നതിലൂടെ നാം ചെയ്യുന്നത് വലിയൊരു സുവിശേഷ പ്രഘോഷണം തന്നെയാണ്.
ECHO OF WORDS പേജ് നമ്മുടെ രചനകൾക്കും, THE GIFTS OF GOD മറ്റു കഴിവുകൾക്കുമായി രൂപകൽപ്പന ചെയ്തിരിക്കുന്നു. തിരുസഭയുടെ ഉന്നമനത്തിനും ദൈവവിശ്വാസം വളർത്തുന്നതിനും ഉപകരിക്കുന്ന എല്ലാ കലാസൃഷ്ടികളെയും സ്വാഗതം ചെയ്യുന്നു. മലയാളമോ ഇംഗ്ലീഷോ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഉത്തരവാദിത്വപ്പെട്ട ഒരു ടീം എഡിറ്റ് ചെയ്തതിനു ശേഷമായിരിക്കും എല്ലാ കഴിവുകളും പ്രസിദ്ധീകരിക്കുന്നത്.
കോവിഡ് പ്രതിസന്ധിയുടെ ഈ നാളുകളിൽ ഓൺലൈൻ മാധ്യമങ്ങളാണല്ലോ സഭാ സമൂഹത്തിനു വിശ്വാസം കാത്തു സൂക്ഷിക്കാൻ വലിയ സഹായകമായിരുന്നത്. നമ്മുടെ കാര്യവും വ്യത്യസ്തമല്ല. നമ്മുടെ ഫേസ്ബുക്ക് പേജും relaunch ചെയ്ത ഈ വെബ്സൈറ്റും നമ്മുടെ വിശ്വാസ ജീവിതത്തെ ഈ കാലഘട്ടത്തിൽ വളരെ സ്വാധീനിച്ചു. അത് തുടർന്നുകൊണ്ട് പോകാനും, അംഗങ്ങളെ ഇതിന്റെ ഭാഗമാക്കാനും, അവരുടെ കഴിവുകൾ മറ്റുള്ളവർക്ക് പ്രയോജനപ്പെടുവാനുമാണ് ഈ സംരംഭം നാം തുടങ്ങിയിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അവസരമുണ്ടെന്ന കാര്യം എല്ലാവരും ഓർക്കുമല്ലോ. നിങ്ങളുടെ കഴിവുകൾ smccorkweb@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുവാൻ ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഇതേ ഇമെയിലിൽ contact ചെയ്യാവുന്നതാണ്.
ആശംസകളോടെ,
ഫാ. സിബി അറക്കൽ
(Chaplain, SMCC Cork)