സഭയ്ക്കും പൊതുസമൂഹത്തിനും വിവിധ മേഖലകളിൽ വിലയേറിയ സംഭാവനകൾ നല്‌കുന്ന അല്‌മായർ ക്കായി സീറോമലബാർ മെത്രാൻസിനഡ് ഏർപ്പെടുത്തിയിരിക്കുന്ന സഭാതാരം അവാർഡിന് തൃശ്ശൂർ അതിരു പതാംഗമായ ശ്രീ. സന്തോഷ് കരുമാത്ര യെയും എറണാകുളംഅങ്കമാലി അതിരൂപതാംഗമായ ശ്രീ. ജേക്കബ് പൈനാടത്തിനെയും മെത്രാൻസിനഡ് തെരഞ്ഞെടുത്തു. സീറോമലബാർസഭയിലെ വിവിധ രൂപതകളിൽ നി ന്നുള്ള നാമനിർദേശങ്ങൾ ഇത്തരം അവാർഡുകൾ നല്‌കുന്നതിനായുള്ള സിനഡൽ കമ്മിറ്റി പഠിക്കുകയും മെത്രാൻസിനഡിൽ അവതരിപ്പിക്കുകയുംചെയ്‌തു. 2026 ആഗസ്‌റ് 17 നു കാക്കനാട് മൗണ്ട് സെന്റ് തോമ സിൽ ആരംഭിച്ച സീറോമലബാർസഭയുടെ മുപ്പത്തിനാലാമതു മെത്രാൻ സിനഡിൻ്റെ രണ്ടാം സമ്മേളനമാണ് ഇ രുവ രെയും ഈ അവാർഡിന് അർഹരായി കണ്ടെത്തിയത്. 2027 ജൂലൈ മൂന്നിന് സഭാകേന്ദ്രത്തിൽ നടക്കുന്ന ദുക്‌റാന സഭാദിനാഘോഷങ്ങളിലായിരിക്കും അവാർഡു നല്‌കുന്നത്.
The post സീറോമലബാർ ‘സഭാതാരം’ അവാർഡ് പ്രഖ്യാപിച്ചു appeared first on Syro-Malabar News.