വ്യാഖ്യാനം കൂടാതെ മനസ്സിലാക്കാൻ പറ്റുന്ന സാക്ഷ്യമാണ് ഇന്നത്തെ ലോകത്തിൽ പ്രസക്തമായിട്ടുള്ളത്. രണ്ടാമത്തെ ക്രിസ്തു എന്നറിയപ്പെടുന്ന അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ ജീവിതം തരുന്ന മാതൃക ഇതായിരുന്നു. സീറോമലബാർ സഭയിലെ സമർപ്പിത – അപ്പസ്തോലിക സമൂഹങ്ങൾക്കു വേണ്ടിയുള്ള കമ്മീഷൻ വിളിച്ചുചേർത്ത സുപ്പീരിയർ ജനറൽമാരുടെ സമ്മേളനം സഭയുടെ കേന്ദ്ര കാര്യാലയമായ മൌണ്ട് സെന്റ് തോമസിൽ വച്ച് ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിടുക്കത്തിൽ ദുർഘടമായ വഴിയിലൂടെ യാത്ര ചെയ്ത്, എലിസബത്തിനെ ശുശ്രൂഷിച്ച പരിശുദ്ധ മറിയത്തെപ്പോലെ, സമർപ്പിതരും സേവനനിരതരാകണമെന്ന് അദ്ദേഹം ഏവരെയും ഓർമ്മിപ്പിച്ചു. സീറോമലബാർ സഭയിലെ സമർപ്പിത – അപ്പസ്തോലിക സമൂഹങ്ങളുടെ സുപ്പീരിയർ ജനറൽമാരും മറ്റ് മേജർ സുപ്പീരിയേഴ്സും ആയി അറുപതോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു.
സീറോമലബാർസഭയുടെ സമുദായശക്തീകരണ വർഷത്തിൽ സമർപ്പിതരുടെ പങ്കിനെക്കുറിച്ച് ചിന്തിക്കാനായി വിളിച്ചുചേർക്കപ്പെട്ട പ്രസ്തുത യോഗത്തിൽ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ കൺവീനർ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ വടക്കേൽ എം.എസ്.റ്റി. മെത്രാപ്പോലീത്താ, കമ്മീഷൻ അംഗം മാർ ജോസഫ് അരുമച്ചാടത്ത് എം.സി.ബി. എസ്., കമ്മീഷൻ സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ എം.സി.ബി. എസ്., പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജെയിംസ് കൊക്കാവയലിൽ, കമ്മീഷൻ ജോയിന്റ്-സെക്രട്ടറി സി. ജെസ്സി മരിയ ഓ.പി. എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.

The post സാന്നിദ്ധ്യത്തിലൂടെയുള്ള സാക്ഷ്യമാണ് സന്യാസജീവിതം: മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ appeared first on Syro-Malabar News.