കാക്കനാട് : വത്തിക്കാൻ ‘ഡിക്കാസ്ട്രി ഫോർ ഫാമിലി ആൻഡ് ലൈഫ്’ ന് കീഴിൽ ലോകമെമ്പാടുമുള്ള വിവിധ യുവജന സംഘടനകളുടെ കൂട്ടായ്മയായ ‘ഫിംക്യാപ്പ്’ എന്ന സംഘടനയുടെ ഏഷ്യ ഘടകത്തിന്റെ ആത്മീയ ഡയറക്ടറായി സീറോ മലബാർ യൂത്ത് മൂവ്മെൻറ് കമ്മീഷൻ സെക്രട്ടറിയും എസ് എം വൈ എം ഗ്ലോബൽ ഡയറക്ടറും ആയ ഫാദർ ജേക്കബ് ചക്കാത്ര തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യയിലുള്ള വിവിധ യുവജന കൂട്ടായ്മകളുടെ ഓൺലൈൻ മീറ്റിങ്ങിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തുടർച്ചയായി പത്തുവർഷം യൂത്ത് മിനിസ്ട്രിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇദ്ദേഹം ചങ്ങനാശ്ശേരി അതിരൂപത വൈദികനാണ്. ഈ തിരഞ്ഞെടുപ്പ് സീറോ മലബാർ സഭയ്ക്ക് ലഭിച്ച ഒരു അംഗീകാരമാണ്.
യു.എൻ ഉം ആയി അഫിലിയേഷൻ ഉള്ള ഫിം ക്യാപ് എന്ന സംഘടനയിൽ കഴിഞ്ഞവർഷം ഓഗസ്റ്റിൽ ജോർജിയിൽ വെച്ച് നടന്ന ജനറൽ അസംബ്ലിയിൽ എസ് എം വൈ എം പുതിയ മെമ്പർ ആയി അംഗത്വം നേടിയിരുന്നു.
The post ഫാദർ ജേക്കബ് ചക്കാത്ര ഫിം ക്യാപ്പ് ഏഷ്യ സ്പിരിച്ച്വൽ ഡയറക്ടർ appeared first on Syro-Malabar News.