റോം: ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ റൂബിജൂബിലിയോടനുബന്ധിച്ച് റോമിൽ നടന്ന അന്താരാഷ്ട്ര സംഗമത്തിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകി. ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ പോളി കണ്ണൂക്കാടൻ, മാർ ജോയ് ആലപ്പാട്ട്, മാർ ജോൺ നെല്ലിക്കുന്നേൽ, മാർ ടോണി നീലങ്കാവിൽ, ബിഷപ്പ് അലക്സ് വടക്കുംതല തുടങ്ങിയവർ സഹകാർമികരായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ജീസസ് യൂത്ത് അംഗങ്ങൾ പങ്കെടുത്ത അന്താരാഷ്ട്ര സമ്മേളനം പ്രസ്ഥാനത്തിന്റെ നാലു പതിറ്റാണ്ടുകൾ നീണ്ട വിശ്വാസയാത്രയുടെയും സുവിശേഷപ്രഘോഷണ ദൗത്യത്തിന്റെയും ആഘോഷമായി.
‘ഗോ കോൺഫറൻസ് 2026’ എന്ന പേരിൽ ഒക്ടോബർ 20 മുതൽ 25 വരെ റോമിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സംഗമം ജീസസ് യൂത്തിന്റെ 40-ാം വാർഷികവും പ്രസ്ഥാനത്തിന് പൊന്തിഫിക്കൽ അംഗീകാരം ലഭിച്ചതിന്റെ പത്താം വാർഷികവും ഒരുമിച്ച് ആഘോഷിച്ചു. 41 രാജ്യങ്ങളിൽനിന്നായി 1,128 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം ആഗോളസഭയിലെ യുവജനങ്ങളുടെ വിശ്വാസവും കൂട്ടായ്മയും പ്രേഷിതദൗത്യവും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്.
The post ജീസസ് യൂത്ത് റൂബി ജൂബിലി: റോമിൽ വിശുദ്ധ കുർബാനയർപ്പിച്ച് മാർ റാഫേൽ തട്ടിൽ പിതാവ്. appeared first on Syro-Malabar News.