ബെംഗളൂരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂളയെ തിരഞ്ഞെടുത്തു. ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ നടന്നുകൊണ്ടിരിക്കുന്ന സിബിസിഐയുടെ പൊതുസമ്മേളനത്തിനിടെ നടന്ന തെരഞ്ഞെടുപ്പിലാണ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെ പിൻഗാമിയായി കർദ്ദിനാൾ ആന്റണി പൂളയെ തെരഞ്ഞെടുത്തത്.
സിബിസിഐ പ്രസിഡന്റായി കാലാവധി പൂർത്തിയാക്കിയ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തു നടത്തിയ ശ്രമങ്ങളെ മെത്രാന്മാര്‍ നന്ദിയോടെ അനുസ്മരിച്ചു.
ഭാരതത്തില്‍ ദളിത് വിഭാഗത്തിൽ നിന്നാദ്യമായി കർദ്ദിനാളുമാരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെട്ട വ്യക്തിയാണ് കർദ്ദിനാൾ ആന്റണി പൂള. ആന്ധ്രപ്രദേശിലെ കുർണൂൽ രൂപതയിൽ ജനിച്ച ആന്റണി പൂള പന്ത്രണ്ട് വർഷത്തോളമാണ് രൂപതയെ നയിച്ചത്. ഇതിനുശേഷമാണ് ഹൈദരാബാദ് അതിരൂപതയെ നയിക്കാൻ 2021-ല്‍ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നത്. 2022-ൽ ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ കർദിനാളായും ഉയർത്തിയത്.

The post കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്‍റ് appeared first on Syro-Malabar News.