കാലം ആവശ്യപ്പെടുന്നത് കരുണയുടെ ലോകമാണെന്നും അത്തരമൊരു ലോകം സൃഷ്ടിക്കാൻ കരുതലുള്ള നേതാക്കൾ വളർന്നു വരേണ്ടതുണ്ടെന്നും സീറോ മലബാർസഭയുടെ പരമാധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോ മലബാർ സഭയുടെ ഔദ്യോഗിക സംഘടനയായ എ.കെ. സി.സി.യുടെ ( കത്തോലിക്ക കോൺഗ്രസ്) മിഡിൽ ഈസ്റ്റ് ലീഡേഴ്സ് മീറ്റ് (melcon) ബഹ്റൈനിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മേജർ ആർച്ച്ബിഷപ്പ്.

എ കെ സി സി മിഡിൽ ഈസ്റ്റ് പ്രസിഡന്റ് ശ്രീ. ഡേവിസ് എടക്കളത്തൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ, ബിഷപ്പ് ലഗേറ്റും, താമരശ്ശേരി രൂപത അധ്യക്ഷനുമായ മാർ റമിജിയോസ് ഇഞ്ചിനാനിയൽ,അപ്പോസ്തോലിക് വിസിറ്റേറ്റർ ഫാദർ ജോളി വടക്കൻ എ. കെ. സി.സി.ഗ്ലോബൽ പ്രസിഡണ്ട് ശ്രീ.രാജീവ് കൊച്ചു പറമ്പിൽ ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ, മുൻ ഡയറക്ടർ ഫാദർ ജിയോ കടവി, പ്രോഗ്രാം കോഡിനേറ്റർ ശ്രീ. വർഗീസ് കാരയ്ക്കൽ ഗ്ലോബൽ വൈസ് പ്രസിഡണ്ടും മിഡിൽ ഈസ്റ്റ് ജനറൽ സെക്രട്ടറിയുമായ ശ്രീ. ബെന്നി പുളിയിലക്കര, ജിബി അലക്സ്, ജീവൻ ചാക്കോ എന്നിവർ ആശംസകൾ നേർന്നു.
ഗ്ലോബൽ സെക്രട്ടറിയും മിഡിലീസ്റ്റ് വൈസ് പ്രസിഡണ്ടും, ബഹറിൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക സ്വാഗതവും പ്രോഗ്രാം കൺവീനർ ശ്രീ പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.
The post “കരുണയുടെ ലോകം സൃഷ്ടിക്കാൻ കരുതലുള്ള നേതാക്കളാണ് ആവശ്യം”.മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. appeared first on Syro-Malabar News.