ചങ്ങനാശേരി : ചങ്ങനാശേരി അതിരൂപതയിലെ വൈദികർ ചേർന്ന് രൂപീകരിച്ച കത്തനാർ ക്രിക്കറ്റ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ കേരളാ കത്തനാർ ക്രിക്കറ്റ് ലീഗിൽ ഏറണാകുളം അങ്കമാലി അതിരൂപതയിലെ ഏകം ടീം ഒന്നാം സ്ഥാനം നേടി. കേരളത്തിലെ വിവിധ സഭകളിൽ നിന്നും രൂപതകളിൽ നിന്നുമായി 16 ടീമുകൾ ടൂർണമെൻ്റിൽ പങ്കെടുത്തു . പുതുപ്പള്ളി ബെയിൽസ് അരീനയിൽ നടന്ന മത്സരത്തിൽ ചങ്ങനാശ്ശേരി കത്തനാർ ക്ലബ് രണ്ടാം സ്ഥാനം നേടി . തലശേരി അതിരൂപതയുടെ മലബാർ ഫൈറ്റേഴ്സ് മൂന്നാം സ്ഥാനവും കോട്ടയം അതിരൂപതയുടെ കോട്ടയം ബ്രദേഴ്സ് നാലാം സ്ഥാനവും കരസ്ഥമാക്കി. മത്സരങ്ങൾ സീറോമലബാർ സഭയുടെ മുൻ മേജർ ആർച്ചുബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി എം എൽ എ വിനു ജോബ് ആശംസകൾ അർപ്പിച്ചു. അതിരൂപതാ മെത്രാപ്പോലീത്താ മാർ തോമസ് തറയിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

The post കത്തനാർ ക്രിക്കറ്റ് ലീഗ് കിരീടം ഏകം എറണാകുളത്തിന്. appeared first on Syro-Malabar News.