സീറോമലബാർസഭയുടെ അൽമായ മിഷനറ്റി പ്രസ്ഥാനമായ ജീവൻ ജ്യോതി, സുവിശേഷം പ്രഘോഷിക്കുന്ന എല്ലാ അല്മായരുടെയും ഒന്നിച്ച് വിളിച്ചുചേർക്കുന്നു. വരുന്ന മെയ് പതിനാറാം തീയതി ശനിയാഴ്ച്ച രാവിലെ പത്തുമണി മുതൽ ഉച്ചക്ക് ശേഷം നാലുമണിവരെ സീറോമലബാർസഭയുടെ ആസ്ഥാനമായ കാക്കനാട്ടുള്ള മൗണ്ട് സെൻറ് തോമസിൽ വച്ച് സുവിശേഷ പ്രസംഗകരുടെ സമ്മേളനം നടത്തപ്പെടുന്നു. മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ, സുവിശേഷവത്കരണത്തിൻ്റെ കമ്മീഷൻ ചെയർമാൻ മാർ പ്രിൻസ് ആൻറണി പാണേങ്ങാടൻ, കമ്മീഷൻ സെക്രട്ടറി ഫാദർ ഫ്രാൻസിസ് എലുവത്തിങ്കൽ തുടങ്ങി വിവിധ അൽമായ നേതാക്കളും, സൂവിശേഷ പ്രഘോഷകരും അന്ന് സംസാരിക്കും. സുവിശേഷ പ്രഘോഷകർ നേരിടുന്ന വെല്ലുവിളികളും അവരിൽ നിന്നു സഭ പ്രതീക്ഷിക്കുന്നതും അന്ന് ചർച്ചാവിഷയമാകും.
സീറോമലബാർസഭയിലെ സുവിശേഷ പ്രഘോഷകരായ എല്ലാവരും ഈ സമ്മേളനത്തിൽ നിർബന്ധമായും സംബന്ധിക്കുവാൻ താല്പര്യപ്പെടുന്നു. പങ്കെടുക്കുന്നവർ തങ്ങളുടെ സാന്നിധ്യം ഇമെയിൽ വഴിയോ വാട്സപ്പ് വഴിയോ സീറോമലബാർ മിഷൻ ഓഫീസിൽ അറിയിക്കേണ്ടതാണ്.
Email: layjjsmc@gmail.com; Whatsapp +91 9496038700; http://www.syromalabarmission.com
അല്മായ മിഷനറിമാർക്ക് വേണ്ടിയുള്ള ട്രെയിനിങ് പ്രോഗ്രാം മൗണ്ട് സെൻറ് തോമസിൽ മെയ് 12 മുതൽ 16 വരെ നടത്തപ്പെടുന്നുണ്ട്. സുവിശേഷം പ്രഘോഷിക്കേണ്ടത് എങ്ങനെ എന്നതിനെകുറിച്ചുള്ള വിശദമായ പരിശീലന പരിപാടിയുടെ അവസാനദിവസം ആയിരിക്കും എല്ലാ സുവിശേഷ പ്രഘോഷകരുടെയും സമ്മേളനം വിളിച്ചുകൂട്ടുന്നത്. ഇരുന്നൂറിൽപരം സ്ഥിര അൽമായ സുവിശേഷ പ്രഘോഷകർ സീറോമലബാർസഭയിൽ ഉണ്ടെന്നാണ് കണക്കാക്കപെട്ടുന്നത്.
The post അൽമായ സുവിശേഷ പ്രഘോഷകരുടെ സമ്മേളനം appeared first on Syro-Malabar News.