സീ​​​​റോ​​മ​​​​ല​​​​ബാ​​​​ർസ​​​​ഭ​​​​യു​​​​ടെ യൂ​​​​റോ​​​​പ്പിലെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് വി​​​​സി​​​​റ്റേ​​​​ഷ​​​​ൻ ആ​​​​രം​​​​ഭി​​​​ച്ച​​​​തി​​​​ന്‍റെ പത്താം വാ​​​​ർ​​​​ഷി​​​​കാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ മു​​​​ന്നോ​​​​ടി​​​​യാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച മ​​​​രി​​​​യ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​നം ശ്രദ്ധേയമായി. ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ നേ​​​​പ്പി​​​​ൾ​​​​സി​​​​ലു​​​​ള്ള പ്ര​​​​സി​​​​ദ്ധ മ​​​​രി​​​​യ​​​​ൻ തീ​​​​ർ​​ഥാ​​​​ട​​​​ന കേ​​​​ന്ദ്ര​​​​മാ​​​​യ പോം​​​​പെ മാ​​​​താ​​​​വി​​​​ന്‍റെ സ​​​​ന്നി​​​​ധി​​​​യി​​​​ലേ​​​​ക്കാ​​​​യി​​​​രു​​​​ന്നു തീർത്ഥാടനം സംഘടിപ്പിച്ചത്. എ​​​​ഴു​​​​പ​​​​തോ​​​​ളം വൈ​​​​ദി​​​​ക പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ത​​​​രും 26 ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള അ​​​​ല്മാ​​​​യ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മ​​​​ട​​​​ക്കം 1500ഓ​​​​ളം പേ​​​​ർ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. നോ​​​​ച്ച​​​​ര​​​​-പ​​​​ഗാ​​​​നി, നേ​​​​പ്പി​​​​ൾ​​​​സ് എ​​​​ന്നീ ഇ​​​​ട​​​​വ​​​​ക​​​​ക​​​​ൾ തീ​​​​ർ​​​​ത്ഥാ​​​​ട​​​​ന​​​​ത്തി​​​​ന് സ്വീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കി.

തുടർന്ന് ന​​​​ട​​​​ന്ന വിശുദ്ധ കുർബാനയ്ക്ക് മേ​​​​ജ​​​​ർ ആർച്ചുബിഷപ്പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ പിതാവ് മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു. ബി​​​​ഷ​​​​പ്പു​​​​മാ​​​​രാ​​​​യ മാ​​​​ർ പോ​​​​ളി ക​​​​ണ്ണൂ​​​​ക്കാ​​​​ട​​​​ൻ, മാ​​​​ർ ജോ​​​​ർ​​​​ജ് മ​​​​ഠ​​​​ത്തി​​​​ക്ക​​​​ണ്ട​​​​ത്തി​​​​ൽ, യൂ​​​​റോ​​​​പ്പി​​​​ന്‍റെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് വി​​​​സി​​​​റ്റേ​​​​റ്റ​​​​ർ മാ​​​​ർ സ്റ്റീ​​​​ഫ​​​​ൻ ചെ​​​​റ​​​​പ്പ​​​​ണ​​​​ത്ത്, ഗ​​​​ൾ​​​​ഫ് നാ​​​​ടു​​​​ക​​​​ളി​​​​ലെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് വി​​​​സി​​​​റ്റ​​​​ർ ഫാ. ​​​​ജോ​​​​ളി വ​​​​ട​​​​ക്ക​​​​ൻ എ​​​​ന്നി​​​​വ​​​​ർ സഹകാർമികരായി. സീ​​​​റോ​​മ​​​​ല​​​​ബാ​​​​ർസ​​​​ഭ​​​​യു​​​​ടെ വി​​​​ശ്വാ​​​​സ​​​​പൈ​​​​തൃ​​​​ക​​​​ത്തി​​​​ന് നി​​​​ദാ​​​​ന​​​​മാ​​​​യി​​​​ട്ടു​​​​ള്ള​​​​ത് പ​​​​രി​​​​ശു​​​​ദ്ധ അ​​​​മ്മ​​​​യോ​​​​ടു​​​​ള്ള ഭ​​​​ക്തി​​​​യും ജ​​​​പ​​​​മാ​​​​ല പ്രാ​​​​ർ​​​​ഥ​​​​ന​​​​യു​​​​മാ​​​​ണെ​​​​ന്ന് മാ​​​​ർ ത​​​​ട്ടി​​​​ൽ പിതാവ് സന്ദേശത്തിൽ പ​​​​റ​​​​ഞ്ഞു. കു​​​​ടും​​​​ബ​​​​പ്രാ​​​​ർ​​​​ഥ​​​​യും ജ​​​​പ​​​​മാ​​​​ല അ​​​​ർ​​​​പ്പ​​​​ണ​​​​വും പ്രവാസഭൂമിയിലും മു​​​​ട​​​​ക്ക​​​​രു​​​​ത്. ന​​​​മ്മു​​​​ടെ സ​​​​ഭ​​​​യു​​​​ടെ വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്കും സമൃദ്ധമായ ദൈ​​​​വ​​​​വി​​​​ളി​​​​ക്കും കാ​​​​ര​​​​ണ​​​​മാ​​​​യ​​​​ത് പ​​​​രി​​​​ശു​​​​ദ്ധ അ​​​​മ്മ​​​​യോ​​​​ടു​​​​ള്ള ഭക്തിയും സ്നേഹവുമാണ്. പ​​​​രി​​​​ശു​​​​ദ്ധ അ​​​​മ്മ​​​​യു​​​​ടെ ക​​​​രം​​​​പി​​​​ടി​​​​ച്ചു ന​​​​ട​​​​ന്നാ​​​​ൽ ഏ​​​​തു​​​​പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളെ​​​​യും അ​​​​തി​​​​ജീ​​​​വി​​​​ച്ച് വി​​​​ജ​​​​യം കൈ​​​​വ​​​​രി​​​​ക്കാ​​​​നാ​​​​കും- മേജർ ആർച്ചുബിഷപ്പ് ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു.

മാ​​​​ർ സ്റ്റീ​​​​ഫ​​​​ൻ ചെ​​​​റ​​​​പ്പ​​​​ണ​​​​ത്ത് ആ​​​​മു​​​​ഖ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. ഫാ. ​​​​ഡോ. ക്ല​​​​മ​​​​ന്‍റ് ചെ​​​​റ​​​​യ​​​​ത്ത്, കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ഫാ. ​​​​സി​​​​നോ​​​​ജ് അ​​​​രി​​​​മ​​​​റ്റം, ഫാ. ​​​​ജോ​​​​ബി ചെ​​​​റു​​​​കോ​​​​ട്ട്, ഫാ. ​​​​റോ​​​​ജ​​​​ൻ ന​​​​ൽ​​​​പു​​​​ര​​​​യ്ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ തീർത്ഥാടനത്തിന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

The post അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് വി​​​​സി​​​​റ്റേ​​​​ഷ​​​​ന്റെ നേതൃത്വത്തിൽ പോംപെയിലേക്കു മരിയൻ തീർത്ഥാടനം. appeared first on Syro-Malabar News.