ഫ്രാൻസിസ് അസ്സീസിയുടെ മരണത്തിന്റെ എണ്ണൂറാം വാർഷികത്തിൽ, ഒരു പ്രത്യേക ഫ്രാൻസിസ്കൻ വർഷം അനുവദിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ, പതിവ് നിബന്ധനകൾക്ക് വിധേയമായി പൂർണ്ണദണ്ഡവിമോചനം നേടാനുള്ള സാധ്യത അനുവദിച്ച് വത്തിക്കാനിലെ അപ്പസ്തോലിക പെനിറ്റെൻഷ്യറി. 2026 ജനുവരി 10 മുതൽ 2027 ജനുവരി 10 വരെ നീളുന്ന ഫ്രാൻസിസ്കൻ വർഷത്തിലാണ് ഈ സാധ്യത അനുവദിക്കപ്പെട്ടിട്ടുള്ളത്. ലിയോ പതിനാലാമൻ പാപ്പാ, 2025-ലെ പ്രത്യാശയുടെ ജൂബിലിയുടെ അവസാനത്തിൽ, 2026 ജനുവരി 10 മുതൽ 2027 ജനുവരി 10 വരെ നീളുന്ന “പ്രത്യേക ഫ്രാൻസിസ്കൻ വർഷവും” പ്രഖ്യാപിച്ചിരുന്നു.

പതിവ് നിബന്ധനകൾക്ക് വിധേയമായിരിക്കും തങ്ങൾക്കുവേണ്ടിത്തന്നെയോ, ശുദ്ധീകരണസ്ഥലത്തുള്ള മരണമടഞ്ഞവർക്ക് വേണ്ടിയോ പൂർണ്ണദണ്ഡവിമോചനം നേടാനാകുക. കൗദാശിക കുമ്പസാരം, വിശുദ്ധ കുർബാന സ്വീകരണം, പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾ അനുസരിച്ചുള്ള പ്രാർത്ഥന എന്നിവയാണ് പ്രധാനമായി പൂർണ്ണദണ്ഡവിമോചനത്തിനുള്ള നിബന്ധനങ്ങൾ. കൂടാതെ ഈ വർഷത്തിൽ പ്രത്യേകമായി ഫ്രാൻസിസ്‌കൻ ദേവാലയങ്ങളോ, വിശുദ്ധന്റെ നാമധേയത്തിലുള്ളതോ, അതുമായി ബന്ധപ്പെട്ടതോ ആയ ഏതെങ്കിലും ദേവാലയങ്ങളിലോ തീർത്ഥാടനം നടത്തുകയും, ഭക്തികൃത്യങ്ങൾ ചെയ്യുന്നതും, ഫ്രാൻസിസ് അസ്സീസിയെപ്പോലെ ലോകത്തിന്റെമേൽ ദൈവ കരുണ വർദ്ധിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നതും പൂർണ്ണദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള ഉപാധിയായി വത്തിക്കാൻ നിർദേശിച്ചിട്ടുണ്ട്.

The post വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ വർഷാചരണത്തിനു തുടക്കം: പൂർണ്ണദണ്ഡവിമോചനം അനുവദിച്ച് അപ്പസ്തോലിക പെനിറ്റെൻഷ്യറി appeared first on Syro-Malabar News.