സിയോള്‍: ഏഷ്യൻ രാജ്യങ്ങളിലെ കത്തോലിക്ക ബധിരസമൂഹത്തിന്റെ നാലാമത് സമ്മേളനം ദക്ഷിണകൊറിയയിലെ സിയോൾ അതിരൂപതയിൽ നടത്തി. ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രൽ പള്ളിയിൽ ആർച്ച് ബിഷപ്പ് പീറ്റർ ചുങ് സൂൺ-ടൈക്കിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുർബാനയോടെയാണ് സമ്മേളനം ആരംഭിച്ചത്. ദൈവം കേൾവിയുള്ളവരെയും ഇല്ലാത്തവരെയും വേര്‍തിരിച്ച് കാണുന്നില്ലായെന്നും അവര്‍ ആയിരിക്കുന്ന അവസ്ഥയിലാണ് അവിടുന്നു എവരെയും നോക്കി കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഒക്ടോബർ 15 മുതൽ 21 വരെ നടന്ന കോൺഫറൻസിൽ ഇന്ത്യ ഉള്‍പ്പെടെ 22 രാജ്യങ്ങളില്‍ നിന്നായി 325 പേർ പങ്കെടുത്തു. ബധിര വിശ്വാസി സമൂഹത്തിൽനിന്നുള്ള വൈദികരും സന്യസ്തരും ആംഗ്യഭാഷാ വിദഗ്‌ധരായ വൈദികരും സന്യസ്‌തരും സമ്മേളനത്തിൽ പങ്കെടുത്തു. പൗരസ്‌ത്യ സുറിയാനി ക്രമത്തിലുള്ള വിശുദ്ധ കുർബാനയ്ക്ക് തലശേരി അതിരൂപത ആദം മിനിസ്ട്രി ഡയറക്‌ടർ ഫാ. പ്രിയേഷ് കളരിമുറിയിൽ നേതൃത്വം നൽകി.
ഹോളിക്രോസ് സന്യാസ സമൂഹത്തിന്റെ ബധിരശുശ്രൂഷ വിഭാഗം ‘നവധ്വനി’യിലെ ഫാ. ബിജു, ഇന്ത്യയിലെ ആദ്യ ബധിര പുരോഹിതനായ ഫാ. ജോസഫ് തെർമടം എന്നിവർ സഹകാർമികന്മാരായിരുന്നു. ഫാ. ജോസഫ് തേർമടം ഏഷ്യൻ കത്തോലിക്കാ വിശ്വാസീസമൂഹത്തിൻ്റെ പ്രതിസന്ധികളെക്കുറിച്ച് അവതരണം നടത്തി. സമാപന സമ്മേളന ത്തിൽ ഇന്ത്യൻ കാത്തലിക് ഡഫ് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡൻ്റ് ജൂഡ് കെവിൻ്റെ നേതൃത്വത്തിൽ എത്തിയ പതിനാറംഗ സംഘം തനതു കേരള നൃത്തരൂപങ്ങൾ അവതരിപ്പിച്ചു.

The post ഏഷ്യന്‍ കത്തോലിക്ക ബധിര സമൂഹ സമ്മേളനത്തിന് ദക്ഷിണ കൊറിയയില്‍ സമാപനം. appeared first on Syro-Malabar News.