യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ അധിവസിക്കുന്ന സീറോ-മലബാർ സഭയിലെ യൂവജനങ്ങളുടെ സംഘടനയായ സീറോ -മലബാർ യൂത്ത് മൂവ്‌മെന്റ് (SMYM)  കോർക്ക് യൂണിറ്റിന്റെ പ്രവർത്തനോൽഘാടനം നവംബർ പന്ത്രണ്ടാം തീയതി വ്യാഴാഴ്ച്ച നടക്കും. Zoom ആപ്പിലൂടെ നടക്കുന്ന യോഗത്തിൽ വച്ച്, യുറോപ്പിലെ സീറോ മലബാർ അപ്പോസ്തോലിക് വിസിറ്റേറ്റർ ആയ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് ഉത്‌ഘാടനം നിർവഹിക്കും. SMYM ഡയറക്ടർ ഫാദർ ബിനോജ് മുളവരിക്കൽ മാർഗനിർദേശക പ്രഭാഷണം നടത്തും. സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ ഫാദർ ഡോ. ക്ലമന്റ് പടത്തിപ്പറമ്പിൽ, SMYM നാഷണൽ കോർഡിനേറ്റർ ഫാദർ രാജേഷ് മേച്ചിറകത്ത്, കോർക്ക് സീറോ-മലബാർ ചാപ്ലിൻ സിബി അറക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. 
നിലവിൽ യൂറോപ്പിലെ യുവജനങ്ങളുടെ  ഇടയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിവിധ സംഘടനകളെയും യൂത്ത് മിനിസ്ട്രികളെയും ഏകോപിപ്പിച്ചുകൊണ്ടാണ് SMYM  രൂപീകരിച്ചിരിക്കുന്നത്. കോർക്ക് SMYM യൂണിറ്റിന്റെ പ്രസിഡന്റ് ആയി ജിസ് ജെയിംസും, സെക്രട്ടറി ആയി ജേക്കബ് ജെയിംസും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ട്രെഷറർ സ്ഥാനങ്ങളിലേയ്ക്ക്  യഥാക്രമം സാനിയ ബാബു, മെൽവിൻ മാത്യു, അലെൻ ജോസഫ് എന്നിവരും നിയമിതരായി. ടെസ്സി മാത്യുവും സിബി തോമസും അനിമേറ്റർസ് ആയി സേവനമനുഷ്ടിക്കും.
 P.R.O  11/11/2020
LATEST NEWS
VIEW ALL NEWS

Catholic News