കോർക്ക് സീറോ മലബാർ സഭയിൽ 26/09/2021 ഞായറാഴ്ച 3മണിക്ക് നടത്തപ്പെട്ട ആഘോഷമായ വി. കുർബാനമദ്ധ്യേ 11 കുട്ടികൾ ആദ്യമായി ഈശോയെ ദിവ്യ കൂദാശയിൽ സ്വീകരിച്ചു. ചടങ്ങുകൾക്ക് ചാപ്ലിൻ ഫാ. ജിൽസൺ കോക്കണ്ടത്തിൽ നേതൃത്വം നൽകി. വി. ബലിയിൽ ഫാ. സിബി അറക്കലും, ഫാ. പോൾ തെറ്റയിലും സഹകാർമ്മികരായിരുന്നു. ഇരുവരും കുട്ടികൾക്ക് ആശംസകളും പ്രാർത്ഥനയും നേർന്നുകൊണ്ട് സംസാരിച്ചു.

Arnold Kovoor John, Aaron Justin, Adora Justin, Carolin Wilson, Dymphna Mary Dino, Freya Susan Jenish, Evan Thomas, Rachael Sony, Shimika Rose Sabu, Eva Arun, Richard Rajeev എന്നിവരാണ് അന്നേദിവസം ദിവ്യകാരുണ്യ നാഥനെ ഹൃദയത്തിലും ജീവിതത്തിലും സ്വീകരിച്ചു പ്രതിജ്ഞ എടുത്തത്.

വി. കുർബാനക്ക് ശേഷം മാതാപിതാക്കളുടെ പ്രതിനിധിയായി സോണി ജോസഫ് എല്ലാ കുട്ടികളെയും അനുമോദിക്കുകയും അവരെ ഒരുക്കിയ മാതാപിതാക്കൾക്കും അധ്യാപകർക്കും ബന്ധുമിത്രാദികൾക്കും നന്ദി അർപ്പിക്കുകയും ചെയ്തു. കോവിഡ് മഹാമാരി മൂലം പലപ്രാവശ്യം മാറ്റിവക്കപ്പെട്ട ഈ നല്ല ദിവസത്തിനു വേണ്ടി, കഴിഞ്ഞ രണ്ടു വർഷത്തോളമായി കുട്ടികൾക്ക് ആത്മീയമായ മാർഗനിർദേശങ്ങൾ നൽകിയ അധ്യാപകരായ ജെസ്സി ബേബി, സാന്ദ്ര ജാക്സൺ എന്നിവരെ പ്രത്യേകമായി അനുസ്മരിച്ചു.

തിരുകർമങ്ങൾക്കുശേഷം കുട്ടികൾക്കും സഭാസമൂഹത്തിനുമായി മാതാപിതാക്കന്മാർ ഒരുക്കിയ സ്നേഹവിരുന്ന് കൂട്ടായ്മയുടെ അനുഭവമായി. തുടർന്ന് SMA Hallൽ വച്ച് കാർമ്മികരായ വൈദികർക്കൊപ്പം parish priest, Fr. Michael O’ Leary പതിനൊന്നുപേർക്കും ആശംസകൾ അറിയിച്ചു. ദൈവത്തിന്റെ കുഞ്ഞുങ്ങളായി വളരുവാനുള്ള കൃപക്കുവേണ്ടി എല്ലാവിധ പ്രാർഥനകളും അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു.

(SMCC Cork)

 

Photos: Joby Nambadan

LATEST NEWS
VIEW ALL NEWS