റവ. ഫാ. സെബാസ്റ്റ്യൻ OCD (DUBLIN) നയിക്കുന്ന നോമ്പു കാല ധ്യാനം കോർക്ക്, വിൽട്ടൻ സെന്റ്. ജോസഫ് ദേവാലയത്തിൽ വച്ച് ഏപ്രിൽ 10, 11, 12 തീയതികളിൽ നടത്തപ്പെടും. ഏപ്രിൽ 10 ഓശാന ഞായറാഴ്ച ,ഉച്ചകഴിഞ്ഞു 2 മണിക്ക് വി. കുർബാനയോടെ ഓശാന തിരുക്കർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് 7 മണി വരെയായിരിക്കും അന്നത്തെ ധ്യാനം. ഏപ്രിൽ 11 തിങ്കളാഴ്ചയും, പന്ത്രണ്ടാം തീയതി ചൊവ്വാഴ്ചയും രാവിലെ 10. 30 മുതൽ 5 മണി വരെയായിരിക്കും ധ്യാനം നടത്തപ്പെടുക.

കർത്താവിന്റെ പീഡാനുഭവങ്ങളെ ഓർത്തുകൊണ്ട് നമ്മുടെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുവാനും, പോരായ്മകളെ തിരുത്തുവാനും, ദൈവിക വഴികളിലൂടെ മുന്നേറുവാനുമുള്ള ഒരു നല്ല അവസരമാണ് ഇത്. കുമ്പസാരമെന്ന കൂദാശയിലൂടെ നമ്മെത്തന്നെ നവീകരിച്ചുകൊണ്ട് സഭയോടും സമൂഹത്തോടും ഐക്യപ്പെടുവാനും കെട്ടുറപ്പുള്ള വിശ്വാസ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് മാതൃകയാകാനും ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

(SMCCC Cork)

LATEST NEWS
VIEW ALL NEWS
    Feed has no items.

Catholic News