സ്നേഹമുള്ളവരെ,
ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബർ മാസത്തിൽ, പരിശുദ്ധ അമ്മയെ കൂടുതൽ അറിയുവാനും സ്നേഹിക്കുവാനും ജപമാല ഭക്തിയിൽ വളരുവാനും വേണ്ടി സീറോ മലബാർ സഭ, മാതൃവേദിയുടെ ആഭ്യ മുഖ്യത്തിൽ വനിതകൾക്കു വേണ്ടി ഒരു മരിയൻ ക്വിസ് ഒരുക്കുന്നു.
അയർലണ്ട് സീറോ മലബാർ സഭയിൽ അംഗങ്ങളായ പതിനെട്ട് വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ വനിതകൾക്കും ഇതിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. ഒക്ടോബർ മാസത്തിലെ നാലു ശനിയാഴ്ചകളിൽ (ഒക്ടോബർ 10, 17 , 24, 31) വൈകിട്ട് 8 മണിക്ക് zoom വഴിയായിരിക്കും മരിയൻ ക്വിസ് നടത്തപ്പെടുക. ആകർഷകമായ വിവിധ audio visual റൗണ്ടുകൾ ഉൾപ്പെടുത്തിയായിരിക്കും മരിയൻ ക്വിസ് നടത്തപ്പെടുക. ഈ ആത്മീയ സംരംഭത്തിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയെക്കുറിച്ച് കൂടുതൽ അറിയുവാനും ജപമാല മാസം അനുഗ്രഹ പ്രദമാക്കുവാനും എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
മരിയൻ ക്വിസിനെ സംബന്ധിച്ചുള്ള ചോദ്യങ്ങളും മറ്റു പ്രയോജനപ്രദമായ വെബ്സൈറ്റുകളും ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതായിരിക്കും. http://syromalabar.ie/marian-quiz-2020/

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി Oct 8 വ്യാഴാഴ്ചക്ക് മുമ്പ് താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന്
സനേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു.
LATEST NEWS
VIEW ALL NEWS