കോർക്ക്: സീറോ-മലബാർ ചർച്ച് കോർക്കിലെ മാലോ സെന്റ്. അൽഫോൻസാ കൂട്ടായ്മയിലെ കല്ലുങ്കൽ ജോസിലിൻ – അനുപ്രഭ ദമ്പതികളുടെ മകൻ ഡൊമിനിക് (9 വയസ്സ്) നിര്യാതനായി, ശവസംസ്കാരം നാളെ രാവിലെ 11.O0 മണിക്ക് അതിരമ്പുഴ സെന്റ്. മേരീസ് ഫൊറോന പള്ളിയിൽ.

കുഞ്ഞു ഡൊമിനിക്കിന്റെ ആത്മശാന്തിക്കായി ഇന്ന് വൈകുന്നേരം 5.30 ന് മാലോയിലെ ഭവനത്തിൽ വച്ച് Fr. സിബി അറയ്ക്കലിന്റെ കാർമ്മികത്വത്തിൽ പ്രാർത്ഥന നടന്നു. സ്വർഗ്ഗീയ നാഥന്റെ പൂന്തോട്ടത്തിലെ സൗരഭ്യം പരത്തുന്ന ഒരു പുഷ്പമായി വിരാചിച്ച് നമുക്കു വേണ്ടി ദൈവത്തോട് സംസാരിക്കുവാൻ, യേശുവിനോട് ചേർന്നുള്ള ഇരിപ്പിടം കുഞ്ഞു ഡൊമിനിക്കിന് ലഭിക്കുമാറാകുവാനായി നമുക്ക് ഒരോരുത്തർക്കും പ്രാർത്ഥിക്കാം എന്ന് ഫാ. സിബി അറയ്ക്കൽ ആഭ്യർത്ഥിച്ചു.

ആത്മാവിന് നിത്യശാന്തി നേരുന്നതൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

LATEST NEWS
VIEW ALL NEWS

Catholic News